വാസിഷ്ഠം

32000 സംസ്കൃത ശ്ലോകങ്ങൾ ഉള്ള ബൃഹത് ഗ്രന്ഥമാണ് യോഗാവാസിഷ്ടം

വാസിഷ്ഠം എടുത്തു കാട്ടുന്നത് ഏകദൈവ സിദ്ധാന്തമാണ്

ഏക ഏവ മനോ ദേവോ 

എന്നു തുടങ്ങുന്ന ശ്ലോകങ്ങളിൽ നിന്നും ഭിന്ന ദേവന്മാരിൽ നിന്നും എല്ലാ ദേവന്മാരും ആത്മാവിൻറെ ഏകതയിലാണ് നിലകൊള്ളുന്നതെന്നും നമ്മൾക്ക് മനസ്സിലാക്കാം

കോപത്തോടാണോ ഗോപിക്കേണ്ടത് എന്നും കുറ്റം ചെയ്ത ആളോട് അല്ലെന്നും വാസിഷ്ഠത്തിൽ പറഞ്ഞത് വളരെ അർത്ഥഗർഭമായി തോന്നി

വാത്മീകി മഹർഷിയോട് ശിഷ്യനായ ഭരദ്വാജൻ രാമന്റെ ലൗകിക ജീവിതം എങ്ങനെയായിരുന്നു എന്ന് അന്വേഷിക്കുകയുണ്ടായി ലൗകിക ലക്ഷ്യങ്ങളെ അസംതൃപ്തനായി കഴിയുകയായിരുന്നു രാജകുമാരൻ, രാമന്റെ ശങ്കകൾക്കും പരിഭ്രമങ്ങൾക്കും  ചിന്താപരമായ സമാധാനം വസിഷ്ഠം നൽകുന്നു

ഉള്ളിലും പുറത്തും എങ്ങും എന്നും നിറഞ്ഞു നൽക്കുന്ന സത്ത ഒന്നു മാത്രമാണ് അതാണ് ആത്മ തത്വം എന്ന് വ്യക്തമായി മനസ്സിലാക്കിത്തരുന്നു

ഇന്ന് തത്വചിന്തകന്മാർ അസംബന്ധം എന്നു വിളിക്കുന്ന ജീവിതത്തിന്റെ യുക്തിഹീനത കയറിക്കയറി പോകുന്ന ഭാവനയിലൂടെ അവതരിക്കപ്പെടുന്നു

ദീർഘസ്വപ്നമിമം വിതദ്‌വി
ദീർഘം വാ ചിത്തവിഭ്രമം
ദീർഘം വാപി മനോരാജ്യം
സംസാരം രഘുനന്ദന

ബുദ്ധി കൊണ്ടൽപം ആലോചിച്ചാൽ കണ്ടെത്താവുന്നതേയുള്ളൂ സത്യ വസ്തു എന്നു തുടങ്ങുന്ന ശ്ലോകം വളരെയധികം ആകാംക്ഷയുണർത്തി

ഗുരുശിഷ്യ സംവാദ രൂപത്തിലുള്ള ഗ്രന്ഥം ഗുരുവായ വാല്മീകിയും  ശിഷ്യൻ ഭരദ്വാജനും തമ്മിലുള്ള അർദ്ധ ഗംഭീരമായ സംഭാഷണം ഇതിലെ പ്രതിപാദന രീതി

വസിഷ്ഠ മുനിയുടെ ദിവ്യവചനങ്ങളാണ്  വാസിഷ്ഠം